ന്യൂഡൽഹി : ഹോങ്കോങ്ങിൽ ചൈനയുടെ പരമാധികാരം അടിച്ചേൽപ്പിച്ചു കൊണ്ടുള്ള ചൈനയുടെ ഏകീകൃത ചൈന എന്ന നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം പുകയുന്നു.ജങ്ക് വൺ ചൈന എന്ന ഹാഷ്ടാഗോടെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ക്യാമ്പയിനാണ് നടക്കുന്നത്.ചൈന ഹോങ്കോങിൽ ഏർപ്പെടുത്തിയ സുരക്ഷാ നിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ ക്യാമ്പയിൻ.ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിനായി ആഹ്വാനം ചെയ്ത ബോയ്‌കോട്ട് ചൈന എന്ന ക്യാമ്പയിനു പിന്നാലെയാണ് ജങ്ക് വൺ ചൈന സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.ഒരിക്കലും ഏകീകൃത ചൈനയെന്ന ആശയം യാഥാർത്ഥ്യമാവില്ലെന്നും ചൈനയിലെ കമ്മ്യുണിസ്റ് പാർട്ടിക്കെതിരെ (സിസിപി ) ശക്തമായി പോരാടണമെന്നും ട്വിറ്ററിൽ ആയിരക്കണക്കിന് പേരാണ് ആഹ്വാനം ചെയ്യുന്നത്.
സിസിപിയെ എതിരിടാൻ ഉയ്ഗുറൂസ്,ടിബെറ്റിയൻസ്, തായ്വാനീസ്, മഞ്ചൂരിയൻ, ഹോങ്കോങ്ങോങ് എന്നിവർ ഒരുമിച്ചു നിൽക്കുമെന്നും ട്വീറ്റിൽ പറയുന്നുണ്ട്.ഒരേ സമയം ഹോങ്കോങിൽ നിന്നും ഇന്ത്യയിൽ നിന്നും അത്ര സുഖകരമല്ലാത്ത വാർത്തകളാണ് ചൈനയിലേക്കെത്തുന്നത്.ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ചൈനയെ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നാണ് സൂചനകൾ.











