കോഴിക്കോട് : നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.ഡിസിസി സെക്രട്ടറിയായ മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജൻ മറുതേരി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.ഹെൽത്ത് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് നടപടി.
ഇന്നലെയാണ് പ്രതിഷേധ മാർച്ചുമായി സതീഷ് ജോലി ചെയ്യുന്ന ഹെൽത്ത് സെന്ററിലേക്ക് കോൺഗ്രസ് പ്രവർത്തകരെത്തിയത്.മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് സതീഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.ഇതിലുള്ള പ്രതിഷേധമായി ഹെൽത്ത് സെന്ററിലേക്ക് കോൺഗ്രസ് നേതാക്കൾ മാർച്ച് നടത്തുകയായിരുന്നു.












