കശ്മീർ : വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ കനത്ത ഷെല്ലിംഗിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു.നിയന്ത്രണ രേഖയ്ക്കടുത്ത് രജൗറി,പൂഞ്ച് ജില്ലകളിലാണ് പാക് സൈന്യം കനത്ത ഷെല്ലിംഗ് നടത്തിയത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ, പൂഞ്ചിലെ കൃഷ്ണഗാട്ടിയിലാണ് ഷെല്ലിംഗ് നടന്നത്.ചെറുകിട ആയുധങ്ങൾ കൊണ്ട് വെടിവെപ്പും, മോർട്ടാർ ഷെല്ലിംഗും നടത്തിയതോടെ ഇന്ത്യൻ സൈന്യം രൂക്ഷമായി തിരിച്ചടിച്ചുവെന്ന് സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി.
രജൗറി,പൂഞ്ച് മേഖലയില്‍ പാക് സൈനികര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ ശക്തമായ തിരിച്ചടിയാണ് സൈന്യം നല്‍കുന്നത്. വെളുപ്പിന് 3.30 മുതല്‍ പാക് ഷെല്ലാക്രമണം ആരംഭിച്ചിരുന്നു. ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കുകയാണ്.
അനന്തനാഗില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നൂറോളം ഭീകരരെയാണ് സൈന്യം ഒരു മാസത്തിനുള്ളില്‍ വധിച്ചത്. സൈന്യത്തിന്റെ ഭീകരവേട്ട പാക്കിസ്ഥാനെ വിറളിപിടിപ്പിച്ചതിന്റെ അനന്തര ഫലമാണ് വെടിവെപ്പ് കരാര്‍ ലംഘനങ്ങളെന്നാണ് സൂചന
Discussion about this post