തിരുവനന്തപുരം : മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പകർച്ചപ്പനിയും വ്യാപകമാകുന്നു.കേരളത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 589 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കൂടാതെ 91 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. കോവിഡിന്റെയും വൈറൽ പനിയുടേയും പ്രാരംഭ ലക്ഷണങ്ങളെല്ലാം ഒരുപോലെയാണ്.ഇത് ആരോഗ്യ പ്രവർത്തകർക്കിടയിൽ കൂടുതൽ ആശങ്ക വിതയ്ക്കുന്നുണ്ട്.
പനിയുമായി ആശുപത്രിയിൽ എത്തുന്നവരെയെല്ലാം അതിനാൽ കോവിഡ് പരിശോധനയ്ക്കും വിധേയമാക്കുകയാണ്. അടുത്ത മൂന്ന്മാസം പനികൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും സ്വയംചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചിട്ടുണ്ട്.
Discussion about this post