വാഷിംഗ്ടൺ : ഈ വർഷം അവസാനം വരെ മുഴുവൻ വിദേശ തൊഴിൽ വിസകളും വിലക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1B വിസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള H2B വിസകൾ, കമ്പനി മാറ്റത്തിനുള്ള L1 വിസകൾ എന്നിവയാണ് വിലക്കിയത്.
നിലവിൽ ജോലി ചെയ്യുന്നവരെ ഈ ഉത്തരവ് ബാധിക്കില്ല.പക്ഷേ, അമേരിക്കയിൽ തന്നെ മറ്റു കമ്പനികളിലേക്ക് മാറാനും അവർക്ക് സാധിക്കില്ല. ഈ മാസം വരെ വിസകൾ വിലക്കിക്കൊണ്ട് നേരത്തെ ഉത്തരവിട്ടിരുന്നു.ആ വിലക്ക് വർഷാവസാനം വരെ നീട്ടി കൊണ്ടുള്ള പുതിയ ഉത്തരവിലാണ് ഇപ്പോൾ അദ്ദേഹം ഒപ്പുവച്ചത്.
Discussion about this post