കൊച്ചി : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും പൃഥ്വിരാജ് പിൻമാറണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി.വാരിയൻ കുന്നനെന്ന് പേരിട്ടിരിക്കുന്ന ചിത്രം ആഷിക് അബുവാണ് സംവിധാനം ചെയ്യുന്നത്.കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിൽ കുഞ്ഞഹമ്മദ് ഹാജിയായി അഭിനയിക്കുന്ന വിവരം പുറത്തു വിട്ടത്.
വാരിയൻ കുന്നൻ സിനിമ ചരിത്രത്തിന്റെ അപനിർമ്മിതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു ഐക്യവേദി പൃഥ്വിരാജിനോട് സിനിമയിൽ നിന്നും പിൻമാറണമെന്ന മുന്നറിയിപ്പ് നൽകിയത്.ഇതിനു പിന്നാലെ സംവിധായകനും ബിജെപി നേതാവുമായ അലി അക്ബറും കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വാരിയം കുന്നത്ത് അഹമ്മദ് ഹാജിയെ മഹാത്മാവായ ചിത്രീകരിക്കാനുള്ള ശ്രമം തകർക്കുന്നതിനാണ് താൻ പുതിയ ചിത്രം പ്രഖ്യാപിച്ചതെന്ന് അലി അക്ബർ വ്യക്തമാക്കി.
Discussion about this post