തിരസ്കരിക്കപ്പെട്ട, പുറത്താക്കപ്പെട്ട ഒരു തലമുറയെ ഒരിക്കലും സമ്പൂർണ്ണ പ്രതിപക്ഷത്തിനു തുല്യമായി കാണാൻ സാധിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ഇന്ത്യ ചൈന അതിർത്തി സംഘർഷം കേന്ദ്രസർക്കാരിന്റെ വീഴ്ചയാണെന്ന മട്ടിലുള്ള കോൺഗ്രസ് പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു നദ്ദ.
പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാൻ അധികാരം ഉണ്ട്. എന്നാൽ,ഒരു കുടുംബത്തിന്റെയോ വംശത്തിന്റെയോ താൽപര്യങ്ങൾ ഒരിക്കലും ഇന്ത്യയുടെ താൽപര്യങ്ങളാകില്ലെന്നും, ഇന്ന് ഇന്ത്യ ഒറ്റക്കെട്ടായി സായുധസേനകളെ പിന്തുണക്കുകയാണ് എന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.വംശത്തിന്റെ ഇപ്പോഴത്തെ താല്പര്യങ്ങൾ അവിടെ നിൽക്കട്ടെ, രാഷ്ട്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും ജെ.പി നദ്ദ കൂട്ടിച്ചേർത്തു.
Discussion about this post