തിരുവനന്തപുരം : സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇന്നുമുതൽ ആന്റിബോഡി പരിശോധന ആരംഭിക്കും. വിദേശത്തു നിന്നും വരുന്ന പ്രവാസികൾക്ക് വേണ്ടിയാണ് ആന്റിബോഡി പരിശോധനയ്ക്ക് കൗണ്ടറുകൾ തുറന്നിരിക്കുന്നത്. പ്രവാസികളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ പരിശോധനയ്ക്കു വിധേരാകണം.
കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ വരുന്നവർക്ക് വേണ്ടിയാണ് പ്രധാനമായും പരിശോധന.അതേസമയം, യുഎഇയിൽ പരിശോധനയുള്ളതിനാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും.












