രാഹുൽ ഗാന്ധിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും തമ്മിൽ കരാറൊപ്പിട്ടിട്ടുണ്ടെന്ന് കോൺഗ്രസ്സ്.2008ലാണ് അന്നത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര വകുപ്പ് മന്ത്രിയായ വാങ് ജിയാറുയിയുമായാണ് കരാർ ഒപ്പിട്ടതെന്നും കോൺഗ്രസ്സ് രാജ്യസഭ എം.പി ആനന്ദ് ശർമ സ്ഥിരീകരിച്ചു.
കരാറിന്റെ വിശദാംശങ്ങൾ എല്ലാം തന്നെ പബ്ലിക് ഡൊമെയ്നിൽ ലഭ്യമാണെന്ന് പറഞ്ഞ ആനന്ദ് ശർമ, കോൺഗ്രസ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിയാണെന്നും, അതിന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യുന്നത് മര്യാദകേടാണെന്നും കൂട്ടിച്ചേർത്തു.
Discussion about this post