തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ രംഗത്ത്. കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് വി മുരളീധരൻ പറഞ്ഞു.
കേന്ദ്രത്തിന്റെ കത്തിലെ കോപ്ലിമെന്റ് എന്ന വാക്ക് അഭിനന്ദനമല്ല. മണ്ടത്തരം സമ്മതിച്ചതിനാണ് അഭിനന്ദനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് വായിക്കാൻ അറിയുന്നവരെ പി ആർ ടീമിൽ വയ്ക്കണം. കത്തിൽ ഔപചാരിക മര്യാദ വാചകങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അപ്രായോഗിക സമീപനം മാറ്റിയതിലെ അഭിനന്ദനം ആണ് അറിയിച്ചത്. മലയാളികളെ പരിഹസിക്കുകയാണ് കേരള സർക്കാർ ചെയ്തത്. കത്തിലെ വാക്കുകളുടെ അർത്ഥം മലയാളികൾക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
പിആർ വർക്കിന് കൊടുക്കുന്ന പണം കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കണം. പിആറിലൂടെ കൊറോണയെ പ്രതിരോധിക്കാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post