കശ്മീർ : കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ സൈനിക നോടൊപ്പം കൊല്ലപ്പെട്ടത് അഞ്ചു വയസുകാരനും.സിആർപിഎഫ് സുരക്ഷാ സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തിലാണ് കുട്ടി മരിച്ചത്. ദക്ഷിണ കശ്മീരിൽ അനന്ത്‌നാഗ് ജില്ലയിലെ ജില്ലയിലെ ബിജ്ബെഹാര പ്രദേശത്ത് ഹൈവേയിൽ പട്രോളിങ് നടത്തിയിരുന്ന സിആർപിഎഫ് സംഘത്തെ ഭീകരർ ആക്രമിക്കുകയായിരുന്നു.
ബൈക്കിലെത്തിയ ആയുധധാരികളായ ഭീകരർ പട്രോളിംഗ് സംഘത്തിന് നേരെ നിറച്ചശേഷം അതിവേഗം കടന്നു കളഞ്ഞു.ഇതിനിടയിലാണ് അഞ്ചുവയസുകാരന് വെടിയേറ്റത്.ഭീകരർക്കായി സൈന്യം ശക്തമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്
Discussion about this post