ജമ്മുകശ്മീരിലെ തീവ്രവാദസംഘടനകൾ 14 വയസ്സുള്ള കുട്ടികളെയടക്കം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അമേരിക്ക.”ട്രാഫിക്കിങ് ഇൻ പേഴ്സൺസ് റിപ്പോർട്ട് 2019″ എന്ന പ്രതിരോധ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. 12 വയസ്സുള്ള കുട്ടികളെ വരെ നിർബന്ധിച്ച് മാവോയിസ്റ്റ് ആക്കുന്നുണ്ടെന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.കുട്ടികളെ ചാവേറുകളായി മാറ്റുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും റിപ്പോർട്ടിലുണ്ട്.ഇന്ത്യയിലെ ചത്തീസ്ഗഡിലും കശ്‍മീരിലും ഝാർഖണ്ഡിലുമുള്ള വിഘടനവാദികളാണ് ഭീകരപ്രവർത്തനങ്ങൾക്ക് കുട്ടി തീവ്രവാദികളെ കൂടുതായി ഉപയോഗിക്കുന്നത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനു വൻ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് ഈ റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്.പൊതു സ്ഥലങ്ങളിൽ നിന്നു വരെ കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് ഉദ്ധരിച്ച്, സെക്സ് ട്രാഫിക്കിങ്ങിന് ഇരയാക്കുകയും ചെയ്യുന്നുണ്ടെന്ന് ഇപ്പോൾ ലഭിച്ചിട്ടുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു.ലഭിച്ചിട്ടുള്ള റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സംഭവത്തിൽ സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post