കുട്ടികളിലെ സുന്നത്ത് ചൈല്‍ഡ് അബ്യൂസായി പരിഗണിച്ച് കേസെടുക്കാത്തത് എന്തു കൊണ്ടാണെന്ന് അഭിഭാഷകനും, പൊതു പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍.സംഘടിത മതബോധം നിയമത്തെയും മനുഷ്യത്വത്തെയും കീഴ്പ്പെടുത്തുന്നത് കൊണ്ടല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് പേജിലാണ് ഹരീഷിന്റെ പ്രതികരണം. നേരത്തെ സുന്നത്ത് പോലുള്ള പ്രാകൃത ആചാരങ്ങള്‍ നിയമം മൂലം നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് കേസ് കോടതിയുടെ പരിഗണനയിലുണ്ട്.
നേരത്തെ കുട്ടികളില്‍ ശൂലം തറയ്ക്ക്ല് തൂക്കം തുടങ്ങിയ സംഭവങ്ങള്‍ കേസെടുത്ത സംഭവം ഉണ്ടായിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ-
കൊച്ചു കുട്ടികളുടെ ലിംഗാഗ്രചര്‍മ്മം മുറിക്കുന്നത് ചൈല്‍ഡ് abuse ആയി കണക്കാക്കാത്തത് എന്തുകൊണ്ടാണ്?കേസെടുക്കാത്തത് എന്തുകൊണ്ടാണ്?
സംഘടിത മതബോധം നിയമത്തെയും മനുഷ്യത്വത്തെയും കീഴ്പ്പെടുത്തുന്നത് കൊണ്ടല്ലേ?
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിനെ എതിര്ത്തി ഇസ്ലാമിക യാഥാസ്ഥിതികര്‍ രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ് ഇസ്ലാമിക വിരുദ്ധമാണെന്നാണ് ഇവരുടെ ആരോപണം. നിലപാടിനെ പിന്തുണച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/harish.vasudevan.18/posts/10158546453447640
Discussion about this post