ഗാന്ധിനഗർ : കോൺഗ്രസ് വിട്ട് 5 മുൻ എംഎൽഎമാർ ബിജെപിയിൽ ചേർന്നു.രാജ്യസഭാ ഇലക്ഷന് മുന്നോടിയായി രാജിവച്ച 8 എംഎൽഎമാരിൽ അഞ്ചു പേരാണ് ഈ നിർണായക തീരുമാനമെടുത്തത്.
പ്രദ്യുമാൻസിംഗ് ജഡേജ, ജിത്തു ചൗധരി, ബ്രിജേഷ് മെർജ, ജെ.വി കാകഡിയ, അക്ഷയ് പട്ടേൽ എന്നീ അഞ്ച് മുൻ എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്.തലസ്ഥാനത്തുള്ള ബിജെപി കാര്യാലയമായ ‘കമൽ’-ൽ വച്ച് ഇവർ ബിജെപി മുൻനിര നേതാക്കളിൽ നിന്നും ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു.
Discussion about this post