Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News

”ആഷികിന്റെ വെറും കാലാളായി നിന്ന് കൊടുക്കേണ്ട ഗതികേട് പൃഥ്വിരാജിന് എങ്ങനെ വന്നു? തിരക്കഥയിൽ നിർബന്ധ ബുദ്ധി പുലർത്തുന്ന ആൾ തിരക്കഥ മുഴുവനായി കേൾക്കുക പോലും ചെയ്യാതെ വാര്യംകുന്നനിൽ അഭിനയിക്കാൻ സമ്മതിച്ചത് എന്ത്‌ കൊണ്ടാണ്? ‌”

by Brave India Desk
Jun 28, 2020, 09:54 am IST
in News
Share on FacebookTweetWhatsAppTelegram

In Facebook- ശങ്കു ടി ദാസ്

കുറച്ചു വർഷങ്ങൾക്ക് മുൻപ് മനോരമ ന്യൂസിലെ നേരെ ചൊവ്വയിൽ പ്രിത്വിരാജ് പറഞ്ഞതാണിത്.

“ഒരു സിനിമയിലും ഞാൻ ഇന്ന നായിക വേണം എന്നാവശ്യപ്പെട്ടിട്ടില്ല. ഞാൻ നൂറ് ശതമാനം ആവശ്യപ്പെടും. എനിക്ക് ഇഷ്ടപ്പെട്ട തിരക്കഥ ആയിരിക്കണം എന്ന്. യാതൊരു സംശയവും വേണ്ടാ. എനിക്കിഷ്ടപ്പെടാത്ത തിരക്കഥ ആണെങ്കിൽ ഞാൻ അഭിനയിക്കില്ല ആ സിനിമയിൽ.”

എന്നാൽ ഇപ്പോൾ പ്രിത്വിരാജ് ഏറ്റെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞ സിനിമയുടെ തിരക്കഥാകൃത്തിനെ ഒരാഴ്ചക്ക് ശേഷം മാറ്റി നിർത്താൻ തീരുമാനിച്ചിരിക്കുന്നു.
തിരക്കഥ പൂർത്തിയായി, അത് വായിച്ചു കേട്ട് ഇഷ്ടപ്പെട്ടു, തനിക്ക് ചെയ്യാമെന്ന് തോന്നിയ സിനിമ ആയത് കൊണ്ടാവുമല്ലോ പ്രിത്വിരാജ് ആ സിനിമ ഏറ്റെടുത്തിരിക്കുക.
പിന്നെ എങ്ങനെയാണ് അതിൽ നിന്ന് തിരക്കഥാകൃത്തിനെ മാറ്റി നിർത്തുക?
അയാൾ എഴുതി പൂർത്തീകരിച്ച തിരക്കഥ അയാളുടെ പേര് വെയ്ക്കാതെ സിനിമ ആക്കും എന്നാണോ ആഷിക് ടീം ഉദ്ദേശിക്കുന്നത്?

അതല്ല, തിരക്കഥ ഇനിയും പൂർത്തിയായിട്ടില്ല, ആലോചന മാത്രമേ നടന്നിട്ടുള്ളൂ, അതിന്റെ എഴുത്തിലോ തുടർന്നുള്ള പ്രവർത്തനങ്ങളിലോ റമീസിനെ പങ്കെടുപ്പിക്കില്ല എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇപ്പറഞ്ഞ പ്രിത്വിരാജ് എങ്ങനെയാണ് ആ സിനിമ കമ്മിറ്റ് ചെയ്തത്?
തിരക്കഥ പോലും പൂർത്തിയാവാത്ത സിനിമക്ക് പ്രിത്വിരാജ് ഓപ്പൺ ഡേറ്റ് കൊടുത്തു എന്നാണോ!!

അങ്ങനെയെങ്കിൽ അതിലൊരു coercion ഉണ്ടല്ലോ.
നിർബന്ധിതൻ ആവലോ നിരസിക്കാൻ ആവായ്മയോ ഉണ്ടല്ലോ.

ആഷിക് അബുവും ടീമും കൂടി അടുത്ത കൊല്ലം ഒരു സിനിമ ചെയ്യാൻ പോവുന്നു എന്ന് പറഞ്ഞാൽ കഥ പോലും മുഴുവൻ കേൾക്കാതെ അഭിനയിക്കാൻ സമ്മതിക്കേണ്ടി വരുന്ന എന്ത്‌ സമ്മർദ്ധം ആണ് പ്രിത്വിരാജിന് മേലുള്ളത്?

ഈ ദിശയിലുള്ള വേറെയും സംശയങ്ങൾ ആദ്യം മുതൽക്കേ തോന്നിയിരുന്നു.
പ്രത്യേകിച്ചും ആ പ്രഖ്യാപനത്തിന്റെ വിചിത്രമായ ടൈമിംഗ് കൊണ്ട് തന്നെ.

ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും സഹോദര തുല്യനും ജീവന്റെ പാതിയും എന്നൊക്കെ പറഞ്ഞിരുന്ന സംവിധായകൻ സച്ചി മരണപ്പെട്ടു മൂന്നാം ദിവസം ആണ് പ്രിത്വിരാജ് വാര്യംകുന്നൻ പ്രഖ്യാപിക്കുന്നത്.
അതും ആഷിക് അബു ഇട്ട അതേ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്തു കൊണ്ടും ‘ഞങ്ങൾ ചെയ്യുന്നു’ എന്ന് പറഞ്ഞു കൊണ്ടും.
അതിലൊരു ‘ഫ്രീ വിൽ’ന്റെ അഭാവം നിശ്ചയമായും പ്രകടമായിരുന്നു.
നിർദ്ദേശങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുക മാത്രം ചെയ്യുന്നവന്റെ നിസ്സഹായത ഉണ്ടായിരുന്നു.

അത്ര തിരക്കിട്ടു അന്നങ്ങനെ ഒരു പ്രഖ്യാപനം നടത്തേണ്ട ഒരു അത്യാവശ്യവും ഉണ്ടായിരുന്നില്ല.
പ്രത്യേകിച്ചും അടുത്ത വർഷം മാത്രമേ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ പോവുന്നുള്ളൂ എന്നാ പോസ്റ്റ് കൊണ്ട് തന്നെ വ്യക്തമായിരുന്നു എന്നിരിക്കെ.

പിന്നെ എന്തായിരുന്നു അവിടുത്തെ തിരക്ക്?

ഞാൻ മനസിലാക്കുന്നത് നിർമ്മാതാക്കളുടെ സംഘടനയുമായി ഉടനെ വരാനിരിക്കുന്ന തർക്കത്തിൽ തടയാക്കാൻ ആഷിക് അബു പ്രിത്വിരാജിനെ ഉപയോഗിക്കുകയായിരുന്നു എന്നതാണ്.
കാരണം കൊറോണ കാരണം മുടങ്ങി പോയ സിനിമകൾ പൂർത്തിയാക്കിയ ശേഷം മതി പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കാൻ എന്നതായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്.
ഇതിനെ വെല്ലുവിളിച്ചു കൊണ്ട് ആഷിക് അബുവും മഹേഷ്‌ നാരായണനും ലിജോ ജോസ് പല്ലിശ്ശേരിയും ഒക്കെ സിനിമകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആഷിക് അബുവിന്റെ ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ‘ഹാഗർ’ എന്ന സിനിമ വാര്യംകുന്നന്റെ തലേന്നാണ് പ്രഖ്യാപിക്കുന്നത്.
അതിനെതിരെ അച്ചടക്കത്തിന്റെ വാള് വീശാനുള്ള സമയം പോലും നിർമ്മാതാക്കൾക്ക് കൊടുക്കാതെ അയാൾ തൊട്ടടുത്ത ദിവസം പ്രിത്വിരാജിനെ കൊണ്ട് വാര്യംകുന്നൻ പ്രഖ്യാപിപ്പിച്ചു.

അതോടെ ചർച്ച മുഴുവൻ വാര്യംകുന്നനെ ചുറ്റിപ്പറ്റി ആയി.
വാർത്തയായി, വിവാദമായി, പിന്തുണയായി, വിമർശനമായി, ബഹളമായി.
അങ്ങനെ നിർമ്മാതാക്കൾക്ക് എളുപ്പത്തിൽ ആഷിക് അബുവിനെതിരെ എന്തെങ്കിലും നടപടി എടുക്കാനുള്ള സാഹചര്യമില്ലാതായി.
എടുത്താൽ അത് നിർമ്മാതാക്കളുടെ സംഘടനയിൽ സംഘപരിവാർ ശക്തികൾ പിടി മുറുക്കിയതിന്റെ തെളിവായി ഉയർത്തി കാട്ടി പ്രതിരോധിക്കാനുള്ള പഴുതുണ്ടായി.

അതാണ്‌ ആഷിക് അബു ചെയ്തത്.
അതിനായി അല്ലാതെ അടുത്ത കൊല്ലം തുടങ്ങാനിരിക്കുന്ന സിനിമ ഇപ്പോൾ തന്നെ പ്രഖ്യാപിച്ചതിനു ന്യായമൊന്നും കാണുന്നില്ല.

എന്നാൽ ആഷിക് അബുവിന്റെ ആ കളിയിൽ വെറും കാലാളായി നിന്ന് കൊടുക്കേണ്ട ഗതികേട് പ്രത്വിരാജിന് എങ്ങനെ വന്നു എന്നതാണ് ഇവിടെ ചോദ്യം.
തിരക്കഥയിൽ ഇത്ര നിർബന്ധ ബുദ്ധി പുലർത്തുന്ന ആൾക്ക് തിരക്കഥ മുഴുവനായി കേൾക്കുക പോലും ചെയ്യാതെ വാര്യംകുന്നനിൽ അഭിനയിക്കാൻ സമ്മതിക്കേണ്ടി വരുന്നത് എന്ത്‌ കൊണ്ടാണ്?
ആഷിക് അബുവിനോട് അയാൾക്കെന്താണ് നോ പറയാൻ സാധിക്കാതെ ആവുന്നത്?
അതാണിവിടെ യഥാർത്ഥത്തിൽ ബാക്കിയാവുന്ന ഒരേയൊരു ചോദ്യം.

കൊച്ചി പഴയ കൊച്ചിയല്ലെന്ന് തോന്നുന്നു.
സിനിമാ മാഫിയകളെ പറ്റി കേട്ടതൊന്നും വെറും കെട്ടുകഥകൾ മാത്രമല്ലെന്നും.

കുറച്ചു വർഷങ്ങൾക്ക് മുൻപ് മനോരമ ന്യൂസിലെ നേരെ ചൊവ്വയിൽ പ്രിത്വിരാജ് പറഞ്ഞതാണിത്."ഒരു സിനിമയിലും ഞാൻ ഇന്ന നായിക വേണം എന്നാവശ്യപ്പെട്ടിട്ടില്ല. ഞാൻ നൂറ് ശതമാനം ആവശ്യപ്പെടും. എനിക്ക് ഇഷ്ടപ്പെട്ട തിരക്കഥ ആയിരിക്കണം എന്ന്. യാതൊരു സംശയവും വേണ്ടാ. എനിക്കിഷ്ടപ്പെടാത്ത തിരക്കഥ ആണെങ്കിൽ ഞാൻ അഭിനയിക്കില്ല ആ സിനിമയിൽ."എന്നാൽ ഇപ്പോൾ പ്രിത്വിരാജ് ഏറ്റെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞ സിനിമയുടെ തിരക്കഥാകൃത്തിനെ ഒരാഴ്ചക്ക് ശേഷം മാറ്റി നിർത്താൻ തീരുമാനിച്ചിരിക്കുന്നു.തിരക്കഥ പൂർത്തിയായി, അത് വായിച്ചു കേട്ട് ഇഷ്ടപ്പെട്ടു, തനിക്ക് ചെയ്യാമെന്ന് തോന്നിയ സിനിമ ആയത് കൊണ്ടാവുമല്ലോ പ്രിത്വിരാജ് ആ സിനിമ ഏറ്റെടുത്തിരിക്കുക.പിന്നെ എങ്ങനെയാണ് അതിൽ നിന്ന് തിരക്കഥാകൃത്തിനെ മാറ്റി നിർത്തുക?അയാൾ എഴുതി പൂർത്തീകരിച്ച തിരക്കഥ അയാളുടെ പേര് വെയ്ക്കാതെ സിനിമ ആക്കും എന്നാണോ ആഷിക് ടീം ഉദ്ദേശിക്കുന്നത്?അതല്ല, തിരക്കഥ ഇനിയും പൂർത്തിയായിട്ടില്ല, ആലോചന മാത്രമേ നടന്നിട്ടുള്ളൂ, അതിന്റെ എഴുത്തിലോ തുടർന്നുള്ള പ്രവർത്തനങ്ങളിലോ റമീസിനെ പങ്കെടുപ്പിക്കില്ല എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇപ്പറഞ്ഞ പ്രിത്വിരാജ് എങ്ങനെയാണ് ആ സിനിമ കമ്മിറ്റ് ചെയ്തത്?തിരക്കഥ പോലും പൂർത്തിയാവാത്ത സിനിമക്ക് പ്രിത്വിരാജ് ഓപ്പൺ ഡേറ്റ് കൊടുത്തു എന്നാണോ!!അങ്ങനെയെങ്കിൽ അതിലൊരു coercion ഉണ്ടല്ലോ.നിർബന്ധിതൻ ആവലോ നിരസിക്കാൻ ആവായ്മയോ ഉണ്ടല്ലോ.ആഷിക് അബുവും ടീമും കൂടി അടുത്ത കൊല്ലം ഒരു സിനിമ ചെയ്യാൻ പോവുന്നു എന്ന് പറഞ്ഞാൽ കഥ പോലും മുഴുവൻ കേൾക്കാതെ അഭിനയിക്കാൻ സമ്മതിക്കേണ്ടി വരുന്ന എന്ത്‌ സമ്മർദ്ധം ആണ് പ്രിത്വിരാജിന് മേലുള്ളത്?ഈ ദിശയിലുള്ള വേറെയും സംശയങ്ങൾ ആദ്യം മുതൽക്കേ തോന്നിയിരുന്നു.പ്രത്യേകിച്ചും ആ പ്രഖ്യാപനത്തിന്റെ വിചിത്രമായ ടൈമിംഗ് കൊണ്ട് തന്നെ.ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും സഹോദര തുല്യനും ജീവന്റെ പാതിയും എന്നൊക്കെ പറഞ്ഞിരുന്ന സംവിധായകൻ സച്ചി മരണപ്പെട്ടു മൂന്നാം ദിവസം ആണ് പ്രിത്വിരാജ് വാര്യംകുന്നൻ പ്രഖ്യാപിക്കുന്നത്.അതും ആഷിക് അബു ഇട്ട അതേ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്തു കൊണ്ടും 'ഞങ്ങൾ ചെയ്യുന്നു' എന്ന് പറഞ്ഞു കൊണ്ടും.അതിലൊരു 'ഫ്രീ വിൽ'ന്റെ അഭാവം നിശ്ചയമായും പ്രകടമായിരുന്നു.നിർദ്ദേശങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുക മാത്രം ചെയ്യുന്നവന്റെ നിസ്സഹായത ഉണ്ടായിരുന്നു.അത്ര തിരക്കിട്ടു അന്നങ്ങനെ ഒരു പ്രഖ്യാപനം നടത്തേണ്ട ഒരു അത്യാവശ്യവും ഉണ്ടായിരുന്നില്ല.പ്രത്യേകിച്ചും അടുത്ത വർഷം മാത്രമേ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ പോവുന്നുള്ളൂ എന്നാ പോസ്റ്റ് കൊണ്ട് തന്നെ വ്യക്തമായിരുന്നു എന്നിരിക്കെ.പിന്നെ എന്തായിരുന്നു അവിടുത്തെ തിരക്ക്?ഞാൻ മനസിലാക്കുന്നത് നിർമ്മാതാക്കളുടെ സംഘടനയുമായി ഉടനെ വരാനിരിക്കുന്ന തർക്കത്തിൽ തടയാക്കാൻ ആഷിക് അബു പ്രിത്വിരാജിനെ ഉപയോഗിക്കുകയായിരുന്നു എന്നതാണ്.കാരണം കൊറോണ കാരണം മുടങ്ങി പോയ സിനിമകൾ പൂർത്തിയാക്കിയ ശേഷം മതി പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിക്കാൻ എന്നതായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്.ഇതിനെ വെല്ലുവിളിച്ചു കൊണ്ട് ആഷിക് അബുവും മഹേഷ്‌ നാരായണനും ലിജോ ജോസ് പല്ലിശ്ശേരിയും ഒക്കെ സിനിമകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ആഷിക് അബുവിന്റെ ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന 'ഹാഗർ' എന്ന സിനിമ വാര്യംകുന്നന്റെ തലേന്നാണ് പ്രഖ്യാപിക്കുന്നത്.അതിനെതിരെ അച്ചടക്കത്തിന്റെ വാള് വീശാനുള്ള സമയം പോലും നിർമ്മാതാക്കൾക്ക് കൊടുക്കാതെ അയാൾ തൊട്ടടുത്ത ദിവസം പ്രിത്വിരാജിനെ കൊണ്ട് വാര്യംകുന്നൻ പ്രഖ്യാപിപ്പിച്ചു.അതോടെ ചർച്ച മുഴുവൻ വാര്യംകുന്നനെ ചുറ്റിപ്പറ്റി ആയി.വാർത്തയായി, വിവാദമായി, പിന്തുണയായി, വിമർശനമായി, ബഹളമായി.അങ്ങനെ നിർമ്മാതാക്കൾക്ക് എളുപ്പത്തിൽ ആഷിക് അബുവിനെതിരെ എന്തെങ്കിലും നടപടി എടുക്കാനുള്ള സാഹചര്യമില്ലാതായി.എടുത്താൽ അത് നിർമ്മാതാക്കളുടെ സംഘടനയിൽ സംഘപരിവാർ ശക്തികൾ പിടി മുറുക്കിയതിന്റെ തെളിവായി ഉയർത്തി കാട്ടി പ്രതിരോധിക്കാനുള്ള പഴുതുണ്ടായി.അതാണ്‌ ആഷിക് അബു ചെയ്തത്.അതിനായി അല്ലാതെ അടുത്ത കൊല്ലം തുടങ്ങാനിരിക്കുന്ന സിനിമ ഇപ്പോൾ തന്നെ പ്രഖ്യാപിച്ചതിനു ന്യായമൊന്നും കാണുന്നില്ല.എന്നാൽ ആഷിക് അബുവിന്റെ ആ കളിയിൽ വെറും കാലാളായി നിന്ന് കൊടുക്കേണ്ട ഗതികേട് പ്രത്വിരാജിന് എങ്ങനെ വന്നു എന്നതാണ് ഇവിടെ ചോദ്യം.തിരക്കഥയിൽ ഇത്ര നിർബന്ധ ബുദ്ധി പുലർത്തുന്ന ആൾക്ക് തിരക്കഥ മുഴുവനായി കേൾക്കുക പോലും ചെയ്യാതെ വാര്യംകുന്നനിൽ അഭിനയിക്കാൻ സമ്മതിക്കേണ്ടി വരുന്നത് എന്ത്‌ കൊണ്ടാണ്?ആഷിക് അബുവിനോട് അയാൾക്കെന്താണ് നോ പറയാൻ സാധിക്കാതെ ആവുന്നത്?അതാണിവിടെ യഥാർത്ഥത്തിൽ ബാക്കിയാവുന്ന ഒരേയൊരു ചോദ്യം.കൊച്ചി പഴയ കൊച്ചിയല്ലെന്ന് തോന്നുന്നു.സിനിമാ മാഫിയകളെ പറ്റി കേട്ടതൊന്നും വെറും കെട്ടുകഥകൾ മാത്രമല്ലെന്നും.

Posted by Sanku T Das on Saturday, June 27, 2020

Tags: prithivirajSANKU T DASin facebookMAIN
Share111TweetSendShare

Discussion about this post


Related News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

Next Post

സൊമാറ്റൊയിലെ ചൈനീസ് നിക്ഷേപത്തിൽ പ്രതിഷേധം; ഡെലിവറി ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിച്ചു, രാജ്യത്ത് ബോയ്കോട്ട് ചൈന ക്യാപെയിൻ ശക്തം

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News