ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങളായ അതനു ദാസും ദീപിക കുമാരിയും ജൂൺ 30 ന് വിവാഹിതരാകും.റാഞ്ചിയിലെ മോറബാദിയിൽ വെച്ചായിരിക്കും വിവാഹം നടക്കുക.കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളോടും കൂടെയായിരിക്കും വിവാഹം.വിവാഹത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇരുവരുടെയും വീട്ടിൽ ആരംഭിച്ചിട്ടുണ്ട്.
വിവാഹത്തിനായി ആകെ 60 ക്ഷണക്കത്തുകൾ മാത്രമേ അച്ചടിച്ചിട്ടുള്ളൂവെന്ന് ദീപിക വ്യക്തമാക്കി.ചടങ്ങുകളിൽ പങ്കെടുക്കാൻ വരുന്ന എല്ലാവർക്കും മാസ്കുകളും സാനിട്ടൈസറുകളും വിതരണം ചെയ്യും.വരുന്ന വിരുന്നുകാർ സാമൂഹ്യ അകലം പാലിക്കുന്നതിനായി വലിയ ഹാളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും ദീപിക പറഞ്ഞു.ഇന്ത്യൻ ആർച്ചർ അസോസിയേഷന്റെ പ്രസിഡന്റും ജാർഖണ്ഡിന്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന അർജുൻ മുണ്ട വിവാഹത്തിൽ പങ്കെടുത്തേക്കും.












