കോവിഡ് ലോക്ഡൗൺ ദുരുപയോഗപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യം കോവിഡ് അൺലോക്ക് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ കോവിഡ് മഹാമാരിയ്ക്കെതിരെ സ്വീകരിയ്ക്കുന്ന കരുതലുകൾ വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
വൈകുന്നേരം നാലുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോളായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയാൽ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.












