ഹൈക്കോടതി കൊച്ചി : ശബരിമല വിമാനത്താവളത്തിനായി ബിലീവേഴ്സ് ചർച്ചിന് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ഭൂമി ഏറ്റെടുക്കാൻ കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്.ജൂലൈ 21 വരെയാണ് സ്റ്റേയുടെ കാലാവധി.
ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥരായ അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് വിധി. ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതാണെന്ന് സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചപ്പോൾ, ഭൂമി സ്വന്തമാണെങ്കിൽ നഷ്ടപരിഹാരം നൽകുന്നത് എന്തിനാണെന്നാണ് ഹൈക്കോടതി ചോദിച്ചത്.










