ലഡാക്ക് : ഗൽവാൻ താഴ്‌വരയിൽ പരിക്കേറ്റ സൈനികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു.രാജ്യത്തെ ജനങ്ങളുടെ അഭിമാനം സൈനികർ ഉയർത്തിപ്പിടിച്ചുവെന്നും, 130 കോടി ഇന്ത്യൻ ജനത നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.
ലേയിലുള്ള ആശുപത്രിയിലാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി സന്ദർശനം നടത്തിയത്. സൈനികരോട് കൃതജ്ഞത പ്രകടിപ്പിച്ച പ്രധാനമന്ത്രി, ലോകത്തിലെ ഒരു ശക്തിക്കു മുന്നിലും ഇന്ത്യ തലകുനിക്കില്ലെന്നും വ്യക്തമാക്കി.










