തിരുവനന്തപുരം : കേരളത്തിൽ ഉറവിടം അറിയാത്ത കോവിഡ് കേസുകളും സമ്പർക്കപ്പകർച്ചയുടെയും എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 413 പേർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് പകർന്നത്. ദിവസേനയുള്ള രോഗികളുടെ എണ്ണം 200 കടന്നുവെന്ന സ്വാഭാവികമായ ആശങ്കയ്ക്കിടയിലാണ് ഈ കണക്കുകൾ.
അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരിലെ രോഗബാധയ്ക്കു പുറമേ, സംസ്ഥാനത്തിനകത്തും തന്നെയുള്ള യാത്ര പശ്ചാത്തലം ഇല്ലാത്തവരിലും രോഗം വ്യാപിക്കുന്നതാണ് ആരോഗ്യ സംവിധാനങ്ങളെ കുഴക്കുന്നത്.സാമൂഹ്യ സമ്പർക്കമുള്ളവർക്ക് രോഗം പകരുന്നുവെങ്കിലും, ഉറവിടം കണ്ടെത്താൻ ആവാത്തതും സമൂഹത്തിൽ വൻ ആശങ്കയാണ് സൃഷ്ടിക്കുന്നത്.












