ഡൽഹി: അമേരിക്കയുടെ 244ആം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ സന്ദേശത്തിന് മറുപടി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്.
‘നന്ദി സുഹൃത്തേ. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു.‘ ഇതായിരുന്നു ട്രമ്പിന്റെ ട്വീറ്റ്.
Thank you my friend. America loves India! https://t.co/mlvJ51l8XJ
— Donald J. Trump (@realDonaldTrump) July 4, 2020
നേരത്തെ, 244ആം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ അമേരിക്കൻ ജനതയ്ക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചിരുന്നു.
‘അമേരിക്കയുടെ 244ആം സ്വാന്തന്ത്ര്യ ദിനാഘോഷ വേളയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനും അമേരിക്കൻ ജനതയ്ക്കും ആശംസകൾ അറിയിക്കുന്നു. ഈ സവിശേഷ ദിനത്തിന്റെ പ്രതീകമായ സ്വാതന്ത്ര്യവും മാനവികതയും കാത്ത് സൂക്ഷിക്കാൻ ലോകത്തിലെ വലിയ ജനാധിപത്യ ശക്തികളായ നമുക്ക് സാധിക്കട്ടെ.‘ ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.










