ഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാമ്നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സ്ഥിതിഗതികളും മറ്റ് ദേശീയ -അന്തർദ്ദേശീയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനവും ചർച്ചയായതായാണ് സൂചന.
അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനവും തുടർന്ന് രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയും അതീവ ഗൗരവത്തോടെയാണ് ചൈനയും മറ്റ് ലോകരാജ്യങ്ങളും നോക്കികാണുന്നത്.
ജൂണിൽ ഗാൽവനിൽ നടന്ന സംഘർഷങ്ങളിൽ ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ 43 ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ലഡാക്ക് സന്ദർശിച്ച് സൈനികരെ അഭിസംബോധന ചെയ്യുകയും പരിക്കേറ്റ സൈനികർക്ക് ആശ്വാസം പകരുകയും ചെയ്തിരുന്നു.
Discussion about this post