പുൽവാമ : സുരക്ഷാസേനയും ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു.വെടിവെപ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു.പുൽവാമയിലെ ഗുസൂ ഗ്രാമത്തിൽ ഇന്നു പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ നടന്നത്.
53 രാഷ്ട്രീയ റൈഫിൾസ്, ജമ്മു കാശ്മീർ പോലീസ്, സിആർപിഎഫ് എന്നിവരുടെ സംയുക്ത സേനയാണ് ദുഃഖത്തിൽ പങ്കെടുത്തത്.ഭീകര സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സൈനികർ നടത്തിയ സുരക്ഷാ പരിശോധനയിൽ ഭീകരർ ആദ്യം ആക്രമിക്കുകയായിരുന്നു.ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്.












