കോട്ടയം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് യുവമോർച്ച പ്രവർത്തകർ എം സി റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഉന്നതതല ബന്ധം കണ്ടെത്തിയ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് യുവമോർച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡൻറ് നോബിൾ മാത്യു, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് അഖിൽ രവീന്ദ്രൻ, എൻ ഹരി, ലിജിൻ ലാൽ, സോബിൻ ലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷമായ ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. മുഖ്യമന്ത്രിയ്ക്ക് സ്വപ്ന സുരേഷിനെ അറിയില്ല എന്നു പറയുന്നത് പച്ചക്കള്ളമാണെന്നും 2017 ആദ്യം മുതല്‍ മുഖ്യമന്ത്രിയ്ക്ക് സ്വപ്ന സുരേഷിനെ അറിയാമെന്നും സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി പല പരിപാടികളുടെയും നടത്തിപ്പുകാരി സ്വപ്ന സുരേഷായിരുന്നു. പല തവണ ഇവര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post