ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം പിന്നിട്ടു. ഇത് വരെ 7,19,665 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 467 പേരാണ് ഈ സമയത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം ഇരുപതിനായിരം കടന്നു. രാജ്യത്ത് ഇതു വരെ 20,160 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
അതേസമയം രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് ഉയർന്നിട്ടുണ്ട്. രോഗ മുക്തി നിരക്ക് 61.13 ശതമാനമായാണ് ഉയർന്നത്. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 2.80 ശതമാനം മാത്രമാണ്. ഇത് ആശ്വാസകരമാണ്.
ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. തമിഴ്നാടിന് പിന്നാലെ ഡൽഹിയിലും രോഗബാധിതർ ഒരു ലക്ഷം കടന്നു.









