കൊടുംകുറ്റവാളി വികാസ് ഡൂബെക്ക് റെയ്ഡ് വിവരങ്ങൾ ചോർത്തിക്കൊടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ യുപി സർക്കാർ സസ്പെന്റ് ചെയ്തു.രണ്ടു സബ് ഇൻസ്‌പെക്ടർമാരെയും ഒരു കോൺസ്റ്റബിളിനെയുമാണ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്.അതേസമയം, വികാസ് ഡൂബെയെ പിടികൂടുന്നതിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
വികാസ് ഡൂബെയെ കുറിച്ചുള്ള വിവരങ്ങൾ നല്കുന്നവർക്ക് 2.5 ലക്ഷം രൂപ പ്രതിഫലമാണ് യുപി പോലീസ് പ്രഖ്യാപിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ഇത് ഒരു ലക്ഷമായിരുന്നു.ഡൂബെയെ പിടിക്കുന്നതിനായി പലയിടത്തും റെയ്ഡുകൾ നടത്തുന്നുണ്ടെന്നും സംസ്ഥാനത്തെ 75 ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് പോലീസിന്റെ ഡയറക്ടർ ജനറലായ എച്.സി അവസ്തി വ്യക്തമാക്കി.കഴിഞ്ഞ ദിവസം വികാസ് ഡൂബെയുടെ കൂട്ടാളിയായ ദയാശങ്കർ അഗ്നിഹോത്രിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post