ലോകാരോഗ്യ സംഘടനയിൽ നിന്നും പുറത്തു പോവാനൊരുങ്ങി അമേരിക്ക.ഈ തീരുമാനം അമേരിക്ക ഔദ്യോഗികമായി യു.എൻ സെക്രട്ടറി ജനറലിനെ അറിയിച്ചിട്ടുണ്ട്.യുഎൻ സമിതിയുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയിലെ അംഗത്വം ഉപേക്ഷിക്കാനുള്ള തീരുമാനം അമേരിക്കയെടുത്തത്.
ലോകാരോഗ്യ സംഘടനയിൽ നിന്നും ഒരു രാജ്യത്തിനു പുറത്ത് പോകണമെങ്കിൽ ഒരു വർഷം മുമ്പേ അറിയിക്കണമെന്നാണ് ചട്ടം.അതിനാൽ, അടുത്ത വർഷം ജൂലൈയിൽ അമേരിക്കയുടെ ഈ തീരുമാനം പ്രാബല്യത്തിൽ വരും.ഇതുവഴി ലോകാരോഗ്യ സംഘടനയ്ക്ക് നഷ്ടമാകാൻ പോവുന്നത് അമേരിക്ക നൽകി വരാറുള്ള വൻ സാമ്പത്തിക സഹായമാണ്.
Discussion about this post