കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ സംഘം കസ്റ്റംസ് ഓഫീസിലെത്തി . കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് സിബിഐ സംഘം പരിശോധിക്കും. കേസിന്റെ വിശദവിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോടു സിബിഐ സംഘം ചോദിച്ചറിയുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്താണ് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക്ക് ബാഗേജ് ഉപയോഗിച്ച് നടന്നത്.കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ വിഷയത്തെ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി സംസാരിച്ചു. നിര്‍മല പരോക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ തേടി.
അതിനിടെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതിതേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു. സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയെന്ന യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് പുറത്തായി.












