തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണ കടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട് ഹൈകോടതിയില്‍ ഹര്‍ജി. സംഭവം ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ആലപ്പുഴ സ്വദേശിയായ മാധ്യമ പ്രവര്ത്തകന് മൈക്കിള്‍ വര്‍ഗ്ഗീസാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവങ്കറിനെയും എതിര് കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത്,സ്പ്രിംക്ലര്‍,ബെഫ്കോ ആപ്പ്, ഇ മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മുഖ്യമന്ത്രിയും എം.ശിവശങ്കരന് ഐ.എ.എസും പങ്കാളിയായ ഇടപാടുകളെക്കുറിച്ച് സിബിഐ., എന്‍ഐഎ, റവന്യൂ കസ്റ്റംസ് എന്നിവ പോലീസിന്റെ സഹകരണത്തോടെ ന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഈ ഇടപാടുകള്‍ ദേശിയ സുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ അത്തരമൊരു അന്വേഷണം നടക്കുകയുള്ളൂ.
Discussion about this post