ഡൽഹി: പ്രമുഖ കന്നഡ സിനിമ- സീരിയൽ താരം സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു. മുപ്പത് വയസ്സായിരുന്നു. നടനും ഫിറ്റ്നസ് ട്രെയിനറുമായിരുന്ന സുശീൽ ഗൗഡ ആതമഹത്യ ചെയ്യാനിടയായ കാരണം വ്യക്തമല്ല.
‘അനന്തപുര‘ എന്ന സീരിയലിലൂടെ ടിവി പ്രേക്ഷകരുടെയും ഓൺലൈൻ പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറിയ താരമായിരുന്നു സുശീൽ. ദുനിയ വിജയ് സംവിധാന ചെയ്യുന്ന ‘ശലാക‘ എന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യാനിരിക്കെയായിരുന്നു സുശീലിന്റെ മരണം.
സുശീൽ ഗൗഡയുടെ മരണത്തിൽ കന്നഡ ടിവി- സിനിമാ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.









