തിരുവനന്തപുരം; സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണി സ്വപ്നാ സുരേഷിന്റെ സുഹത്ത് സന്ദീപ് ബിജെപി പ്രവര്‍ത്തകനാണെന്ന് വരുത്തി തീര്‍ക്കാനുള്ള സിപിഎം ആരോപണത്തെ തള്ളി കുമ്മനം രാജശേഖരന് .ഫേ,് ബുക്ക് പോസ്റ്റിലൂടെയാണ് സിപിഎംന്റെ ആരോപണത്തിനെതിരെ വിമര്‍ശനവുമായി കുമ്മനം എത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് എടുത്ത ഫോട്ടോ വെച്ച് തനിക്കെതിരെ ഉപയോഗിക്കുന്നത് സിപിഎംന്റെ തരണതാണ് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും കുമ്മനം ഫേസ്ബുക്ക് പോസറ്റില്‍ വ്യക്തമാക്കുന്നു.
സ്വപ്നാ സുരേഷിന്റെ സുഹൃത്ത് സന്ദീപിന്റെ ഫെയിസ്ബൂക്ക് പ്രൊഫൈല്‍ ഫോട്ടോ കുമ്മനത്തോടൊപ്പമുള്ളതാണെന്ന് മന്ത്രി ഇ.പി ജയരാജന്, ആനാവൂര്‍ നാഗപ്പന് തുടങ്ങിയ സിപിഎം നേതാക്കള്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇത് പച്ചക്കള്ളമാണെന്നും കുമ്മനം വ്യക്തമാക്കി.
2016 ഇല് തെരഞ്ഞെടുപ്പ്കാലത്ത് പ്രചരണത്തിനായി യാത്ര ചെയ്യുമ്പോള്‍ നിരവധി ആളുകള്‍ എന്നെ വന്നു കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ട് ചൊദിച്ചു കഴിയുന്നത്ര പേരെ കാണുക എന്നത് ഏതൊരു രാഷ്ട്രീയ നേതാവും ചെയ്തുവരുന്ന സാധാരണ പ്രവര്‍ത്തനമാണ്. അങ്ങനെ പലരും വന്ന കൂട്ടത്തില്‍ എന്നെ കണ്ടാ ഫോട്ടോ അക്കാലത്തു സന്ദീപ് ഫെയിസ്!ബുക്കില്‍ ഇട്ടിരുന്നു. ഇപ്പോള്‍ അത് തപ്പിപ്പിടിച്ചെടുത്ത് എനിക്ക് സന്ദീപുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം നടത്തുന്ന ശ്രമം തരംതാണ രാഷ്ട്രീയമാണ് .
ഫെയിസ്ബുക്കിന്റെ കവര്‍ ഫോട്ടോ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമൊന്നിച്ചുള്ളതാണെന്ന കാര്യം മറച്ചുവെക്കുകയും സിപിഎമ്മുമായുള്ള സന്ദീപിന്റെ ബന്ധം തമസ്ക്കരിക്കുകയും ചെയ്യുന്ന മന്ത്രിയുടെ ശ്രമം വിലപ്പോവില്ല.
https://www.facebook.com/kummanam.rajasekharan/posts/2912745182168583?__xts__[0]=68.ARB35u1fH0l1hDItRkHZyWZX8ViPUj0cJoKUI0Fgm9UIARPpcgdEB0ma2q3ti7lLGIT8B_9Tr_lGZnJqEkN1wGIKxFYF5EcAxmGTZ2ZbhRXNbGMj_m7c9uOl3o8BN3R2nyC_pDlbRpMvXcbYJ_2rnnbZJyJWcgGXXfXT3o0rsdBaVrbNmSPHa_ucuwl9sD2AChVUZQMjy36YrsTluD_LT0xsi-dy55J0LTnFyA1-EFtAniZMkPomFSFTzKX4uTc2cTmT8IhZOQnuJBJ8y9P1GJwaIx1z22QdlPDjPW0keLJzcvgu60-eZ-Tw-pg08fbqtZdHoqtyJQ5O1okn2AVn15gRLA&__tn__=-R
Discussion about this post