ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയില്‍ ബിജെപി നേതാവിനെയും കുടുംബാംഗങ്ങളെയും ഭീകരര്‍ കൊലപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് വസിം അഹമ്മദ് ബാരിയും രണ്ട് കുടുംബാംഗങ്ങളുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബാരിയുടെ സഹോദരന്‍ ഉമര്‍,പിതാവ് ബഷീര്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
രാത്രി ഒന്‍പത് മണിയോടെ ബന്ദിപോര പോലീസ് സ്‌റ്റേഷന് സമീപത്തെ ബാരിയുടെ കടയുടെ സമീപത്ത് വെച്ചായിരുന്നു ഭീകരര്‍ വെടിയുതിര്‍ത്തത്. ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ ബാരിയുടെ സഹോദരന്‍ ഉമറിനെയും പിതാവ് ബഷീര്‍ അഹ്മദിനെയും ബന്ദിപ്പോറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്
കൊലപാതകത്തില്‍ ദു:ഖം രേഖപ്പെടുത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ട്വീറ്റ് ചെയ്തു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും ആക്രമണത്തെ അപലപിച്ചു.











