ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ ഹന്ദ്വാര മേഖലയിലെ നവ്ഗാമിലായിരുന്നു ഏറ്റുമുട്ടൽ.
കൂടാതെ എകെ 47 തോക്കുകളും സ്ഫോടകവസ്തുക്കളും ഭീകരരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു.








