ഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ അന്താരാഷ്ട്ര കോടതിയുടെ നിര്‍ണായക വിധി ഇന്ന് ഉണ്ടാകും. നാവികരെ ജന്മനാട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ഇന്ത്യയ്ക്ക് അധികാരമില്ലെന്നും ഇറ്റലി കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ ട്രൈബ്യൂണലിന് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് ഇന്ത്യയുടെ വാദം.കടലിലുണ്ടാകുന്ന വിഷയങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ തയാറാക്കിയ യു.എന്‍ നിബന്ധന പ്രകാരമാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത തേടിയത്. സംഭവം നടന്നത് രാജ്യാന്തര സമുദ്രാതിര്‍ത്തിയിലാണെന്നാണ് ഇറ്റലിയുടെ വാദം. തര്‍ക്കം അവസാനിക്കുന്നത് വരെ നാവികരെ ജന്മനാട്ടില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യയിലെ നിയമ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും ട്രൈബ്യൂണലില്‍ ഇറ്റലി ആവശ്യപ്പെട്ടിരുന്നു.
സംഭവം നടന്ന് മൂന്ന് വര്‍ഷമായിട്ടും ഇതേവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ലെന്ന് ഇറ്റലി ട്രൈബ്യൂണലില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ രാജ്യത്തെ നിയമ നടപടികളെ ഇറ്റലി അവഹേളിച്ചുവെന്നാണ് ഇന്ത്യയുടെ വാദം. പ്രശ്‌നത്തിന് ഇന്ത്യയില്‍ തന്നെ പരിഹാരം സാധ്യമാണെന്നും കേസ് പരിഗണിക്കാനുള്ള അര്‍ഹത രാജ്യാന്തര ട്രൈബ്യൂണലിന് ഇല്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.
Discussion about this post