സച്ചിൻ പൈലറ്റിന് പകരം ഗോവിന്ദ് സിംഗ് ദോടശ്രയെ രാജസ്ഥാന്റെ കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു.രാജസ്ഥാന്റെ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് ഗോവിന്ദ് സിംഗ് ദോതശ്ര.ഇന്നാണ് സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി, രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നും നീക്കുകയാണെന്ന് കോൺഗ്രസ് അറിയിച്ചത്.അദ്ദേഹത്തെ പിന്തുണച്ച രണ്ടു മന്ത്രിമാരെയും സ്ഥാനത്തു നിന്നും നീക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാവായ രൺദീപ് സിംഗ് സുർജേവാല ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ഒരുപാട് സങ്കടത്തോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും ബിജെപി സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ളവരെ വഴിതിരിച്ചു വിടുകയാണെന്നും സുർജേവാല പറഞ്ഞു.സച്ചിൻ പൈലറ്റിനെ രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയതിനു പിന്നാലെ സംസ്ഥാന ഗവർണർ കൽരാജ് മിശ്രയുമായി മുഖ്യമന്ത്രി അശോക് ഗെഹലോട്ട് കൂടിക്കാഴ്ച നടത്തി.












