Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ആയുധ സമാഹരണം വേഗത്തിലാക്കാൻ ഇന്ത്യ; സേനാ തലവന്മാരുടെ യോഗം വിളിച്ച് രാജ്നാഥ് സിംഗ്

by Brave India Desk
Jul 15, 2020, 12:44 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: സേനകൾക്കായി ആയുധസമാഹരണം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് സേനാ മേധാവികളുടെ യോഗം വിളിച്ചു. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും യോഗത്തിൽ പങ്കെടുക്കും.

റഷ്യയിൽ നിന്നും കരാറായ ആയുധങ്ങൾ അതിവേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. വ്യോമസേനയുടെ സുഖോയ്-30, മിഗ്-29 വിമാനങ്ങളിൽ വിന്യസിക്കാനുള്ള ആയുധങ്ങളും യന്ത്രഭാഗങ്ങളും ഉടൻ ഇന്ത്യയിലെത്തിക്കും. കൂടാതെ നാവിക സേനയ്ക്കായി മിഗ്-29കെ, അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്തർവാഹിനികൾ, യുദ്ധക്കപ്പലുകളിൽ വിന്യസിക്കാനുള്ള ആയുധങ്ങൾ, കരസേനയ്ക്കായി ടി-90 ടാങ്കുകൾ എന്നിവയാണ് ഉടനടി ഇന്ത്യയിലെത്തിക്കുന്നത്.

അടുത്തയിടെ റഷ്യ സന്ദർശിച്ച രാജ്നാഥ് സിംഗ് അവിടുത്തെ ഉപപ്രധാനമന്ത്രി യൂറി ഇവാനോവിച്ച് ബോറിസോവുമായി ചർച്ച നടത്തിയിരുന്നു. ആയുധ വിതരണം ത്വരിത ഗതിയിലാക്കാൻ അന്ന് ഇരു നേതാക്കളും തമ്മിൽ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത് എന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.

ചർച്ചകളുടെ ഫലമായി അതിർത്തിയിൽ ചൈനയുമായി നിലനിന്നിരുന്ന സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്. എങ്കിലും പൂർവ്വകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് സൂചന.

Tags: meetingMAINDefence Minister Rajnath Singh
Share685TweetSendShare

Discussion about this post


Related News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

Next Post

‘മുഖ്യമന്ത്രി മര്യാദ കാണിക്കണം, ജലീൽ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വർണ്ണ കിറ്റോ എന്ന് വ്യക്തമാക്കണം‘; കെ സുരേന്ദ്രൻ

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News