മുംബൈ: ഷീന ബോറ കൊലക്കേസിൽ അമ്മ ഇന്ദ്രാണി മുഖർജിക്ക് ജാമ്യമില്ല. ഇന്ദ്രാണിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 45 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്.
ആരോഗ്യസ്ഥിതി മോശമാണെന്നും സഹതടവുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ഇന്ദ്രാണിയുടെ അപേക്ഷ. ഇന്ദ്രാണി മുഖര്‍ജിയും അവരുടെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവറും ചേര്‍ന്ന് ഷീന ബോറയെ കൊലപ്പെടുത്തി എന്നാണ് കേസ്. ഇന്ദ്രാണിയുടെ മൂന്നാം ഭര്‍ത്താവായിരുന്ന പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുലുമായുള്ള ഷീനയുടെ ബന്ധം ഇല്ലാതാക്കാനാണ് കൊലപാതകം നടത്തിയത്. 2015ലായിരുന്നു കൊലപാതകം.
നിലവിൽ മുംബൈയിലെ ആർതർ ജയിലിലാണ് ഇന്ദ്രാണി മുഖർജിയെ പാർപ്പിച്ചിരിക്കുന്നത്.










