തിരുവനന്തപുരം: സ്വര്‍ണ കടത്തുകേസിലെ പ്രതികളുമായി ബന്ധപ്പെട്ടതിന് കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കും. വകുപ്പുതല നടപടി ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് ഉടൻ കൈമാറാണ് ചീഫ് സെക്രട്ടറിക്ക് കിട്ടിയ നിര്‍ദ്ദേശം. ബന്ധങ്ങൾ സ്ഥാപിക്കുന്നതിലെ ജാഗ്രത കുറവ് മുതൽ പദവി ദുര്‍വിനിയോഗം വരെയുള്ള ആക്ഷേപം ശിവശങ്കറിനെതിരെ നിലവിലുണ്ട്. അതിൻമേലാണ് ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അടക്കമുള്ള സമിതി അന്വേഷണം നടത്തുന്നത്.
വലിയ വീഴ്ചകൾ എം ശിവശങ്കറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന വിലയിരുത്തലാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ എന്നാണ് വിവരം. റിപ്പോർട്ട് ഇന്ന് തന്നെ കൈമാറും. കേസും കസ്റ്റംസ് അന്വേഷണവും പുരോഗമിച്ചിട്ടും എം ശിവശങ്കറിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിനെ വലിയ പ്രതിരോധത്തിൽ ആക്കുന്നുണ്ട്.
മുഖ്യമന്ത്രി സിപിഎം നേതാക്കുമായി സാഹചര്യങ്ങൾ വിശദമായി ചര്‍ച്ച ചെയ്തു.
Discussion about this post