മുഖ്യമന്ത്രിയുടെ ഉപദേശക നിയമനത്തിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ. ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചതിനെതിരെയാണ് ജയശങ്കർ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിലും കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശിയായി നിയമിച്ചു. നിലവിൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്കൊപ്പം വേതനം കൂടാതെ പ്രവർത്തിക്കുകയാണ് രാജീവ് സാർ. ഉപദേശത്തിനു പ്രത്യേക പ്രതിഫലം വല്ലതുമുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിലും അത് അത്രവലിയ സംഖ്യയൊന്നും ആവില്ലെന്നും ജയശങ്കർ പരിഹസിക്കുന്നു.
‘വെറും മൂന്നു മാസത്തേക്കാണ് നിയമനം. അത്രയൊന്നും വേണ്ടിവരില്ല. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും.
മുഖ്യമന്ത്രിക്കു നല്ലൊരു ഉപദേശി ഇല്ലാഞ്ഞതു കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് 19 ഇത്രയും പടരാൻ ഇടയായത്‘ എന്ന് പറഞ്ഞു കൊണ്ടാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2908869669242740/?type=3&theater
ഉപദേശകരുടെ എണ്ണക്കൂടുതൽ നിമിത്തം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശക ബാഹുല്യത്തെ ഇതിന് മുൻപും പല രാഷ്ട്രീയ നിരീക്ഷകരും പരിഹസിച്ചിട്ടുണ്ട്.
Discussion about this post