തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാകുന്നു. സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇന്ന് 301 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഉറവിടം തിരിച്ചറിയാത്ത 16 പേരുണ്ട്.
ജില്ലയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 91 പേര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ 61 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇന്ന് ആ സ്ഥാപനത്തിലെ 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഉള്‍പ്പെടെ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ച് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. തലസ്ഥാനത്തിന്റെ ഈ അനുഭവം മുന്‍നിര്‍ത്തി പ്രത്യേക പ്രതിരോധ നടപടികള്‍ പുനക്രമീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post