ന്യൂഡൽഹി : ഗുട്ക, പാൻമസാല എന്നിവ വിൽക്കുന്നതിനും സൂക്ഷിക്കുന്നതിനും നിർമ്മിക്കുന്നതിനും ഡൽഹി സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഒരു വർഷം കൂടി നീട്ടി. ഡൽഹിയുടെ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ ഡി.എൻ സിംഗാണ് ഇതേ സംബന്ധിച്ച വിജ്ഞാപനം പുറത്തുവിട്ടത്.പാൻമസാല പോലുള്ളവ നേരിട്ടോ, മറ്റേതെങ്കിലും വസ്തുക്കളിൽ കലർത്തിയോ വിൽക്കാൻ പാടില്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 4 വർഷമായി ഡൽഹി ഗുട്ഖ,പാൻമസാല എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.പുകയിലയുമായി ബന്ധപ്പെട്ട ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം പൊതുജനങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് വിലക്കേർപ്പെടുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചത്. എന്നാൽ സിഗററ്റിനെ വിലക്കേർപ്പെടുത്തിയ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
Discussion about this post