ഐക്യരാഷ്ട്ര സാമൂഹിക- സാമ്പത്തിക സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര ഇന്ന് മുഖ്യപ്രഭാഷണം നടത്തും. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സമിതിയെ ഇന്ന് അഭിസംബോധന ചെയ്യും ‘കൊവിഡ് 19ന് ശേഷമുള്ള ബഹുസ്വരത; എങ്ങനെയുള്ള യു എൻ ആണ് 75ആം വാർഷികത്തിൽ ആവശ്യം‘ എന്നതാണ് ഇത്തവണത്തെ ഉന്നതതല സമിതിയുടെ മുഖ്യ ചർച്ചാ വിഷയം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ മാറുന്ന കാലത്ത് ബഹുസ്വരത നേരിടുന്ന വെല്ലുവിളികളും പുത്തൻ ലോകക്രമത്തിലെ ആഗോള പങ്കാളിത്തവും എന്നത് വളരെയേറെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. ഈ സാഹചര്യത്തിൽ ശക്തമായ ലോക നേതൃത്വത്തിന്റെ ആവശ്യകത ചർച്ചാ വിഷയമാകുമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വ്യക്തമാക്കി.
Discussion about this post