മലപ്പുറം: മലപ്പുറത്ത് സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേര് ക്വാറന്റീനില്‍ പ്രവേശിച്ചു. ആരോഗ്യ വകുപ്പ് അധികൃതരാണ് നിര്‍ദേശം നല്‍കിയത്. ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഈ മാസം പത്തിന് അന്തരിച്ച കെ അബ്ദുല്‍ ഖാദര്‍ മുസല്യാരുടെ മൃതദേഹം അന്തിമോപചാരം അര്‍പ്പിക്കാനായി മന്‍ഹജുര്‍ റഷാദ് ഇസ്ലാമിക് കോളജില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ച കാവനൂര്‍ സ്വദേശിയും ചടങ്ങില്‍ പങ്കെടുത്തു. ഇതോടെയാണ് 300 പേരോട് പതിനാല് ദിവസം ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചത്.
സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് വിവര ശേഖരണം ആരംഭിച്ചു. കൊറോണ ബാധിച്ച് കാവനൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കിയപ്പോഴാണ് ചേലേമ്പ്രയിലെ ചടങ്ങിനെപ്പറ്റി അറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയിലും പുറത്തുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.
Discussion about this post