അബുദാബി : യുഎഇയുടെ ചൊവ്വാദൗത്യമായ ഹോപ്പ് വിജയകരമായി വിക്ഷേപിക്കപ്പെട്ടു.ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും തിങ്കളാഴ്ച പ്രാദേശിക സമയം അർദ്ധരാത്രി 01:58നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. യുഎഇയുടെ ആദ്യത്തെ ചൊവ്വാദൗത്യമാണ് ഇത്.
200 ദിവസത്തിനുള്ളിൽ ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിച്ചേരുമെന്നാണ് വിശ്വസിക്കുന്നത്.493 മില്യൺ കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷിയുണ്ട് ഈ ഉപഗ്രഹത്തിന്.ചൊവ്വയെ മൂടി നിൽക്കുന്ന പൊടിക്കാറ്റുകളെക്കുറിച്ച് പഠിക്കാനാണ് ഈ ബഹിരാകാശ ദൗത്യം.
Discussion about this post