കൊല്‍ക്കത്ത: വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ പ്രതിഷേധം കത്തുന്നു. പശ്ചിമ ബംഗാളിലെ ചോപ്രയിലാണ് സംഭവം.
ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങുകയും മൂന്ന് ബസുകളും പൊലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു. ഒടുവില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിക്കേണ്ടിവന്നു.
അടുത്തിടെ പത്താം ക്ലാസ് പരീക്ഷ വിജയിച്ച പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതാകുകയും തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഞായറാഴ്ച ഒരുമരച്ചുവട്ടില്‍ കണ്ടെത്തുകയുമായിരുന്നു. മൃതദേഹത്തിന് സമീപം കണ്ടെത്തിയ രണ്ട് സൈക്കിളുകളും മൊബൈല്‍ ഫോണുകളും നാട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
Discussion about this post