ന്യൂഡൽഹി : തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന് നേരിട്ട് ബന്ധമുണ്ടെന്നതുമായി സംബന്ധിച്ച വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം ശേഖരിച്ചു.യുഎഇയിൽ നിന്നുമുള്ള റംസാൻ കിറ്റ് വിവാദത്തെ തുടർന്നാണ് കേന്ദ്രം ഇടപെട്ടത്.കഴിഞ്ഞ ദിവസം, വിദേശകാര്യ മന്ത്രാലയത്തിന്റെ വിവിധ തലങ്ങളിൽ ഇതേ സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നുവെന്ന് ഉന്നതതല ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള നിയമത്തിൽ പ്രഥമദൃഷ്ട്യാ ലംഘനം സംഭവിച്ചിട്ടുണ്ടെന്നതിനുള്ള തെളിവുകൾ കേന്ദ്രത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രം ശേഖരിച്ചത്. വിദേശരാജ്യങ്ങളുടെ പ്രതിനിധികളുമായി മന്ത്രിക്ക് നേരിട്ട് ഇടപെടേണ്ട യാതൊരു ആവശ്യവുമില്ലെന്നും ഇത് അന്വേഷണ വിധേയമാക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Discussion about this post