അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പുറമേ യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയും ലോകാരോഗ്യസംഘടനയ്ക്കെതിരേ പരസ്യമായി രംഗത്തെത്തി. ലോകം മുഴുവനും ഇത്രയധികം പേര് കോവിഡ് ബാധിച്ച് മരണപ്പെടാന്‍ ലോകാരോഗ്യസംഘടനയാണ് കാരണമെന്ന് മൈക്ക് പോംപിയോ പറഞ്ഞു. ഇത്രയും ശക്തമായി ലോകാരോഗ്യസംഘടനയ്ക്കെതിരേ അമേരിക്ക സംസാരിക്കുന്നത് ആദ്യമായാണ്.
ചൈനയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായാണ് പിന്‍വാതിലിലൂടെ തങ്ങളുടെ ബിനാമിയായ ടെഡ്രോസ് ഗെബ്രയേസസിനെ ചൈന ലോകാരോഗ്യസംഘടനാ തലവനായി നിയമിച്ചത്. അന്നത്തെ സാഹചര്യത്തില്‍ യു എസ് പോലുള്ള രാഷ്ട്രങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ തലപ്പത്ത് ആരു വന്നാലും വലിയ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ചൈനയുടെ ലോബിയിങ്ങ് അവര്‍ കണ്ടില്ലെന്ന് നടിച്ചു. എത്യോപ്യന്‍ ഇടതുപക്ഷ നേതാവും ചൈനീസ് പക്ഷപാതിയുമായ ടെഡ്രോസ് ഗെബ്രയേസസ് ലോകാരോഗ്യാസംഘടനാ മേധാവിയായി.
ആരും പ്രതിക്ഷിക്കാത്ത നിലയിലാണ് ചൈനയില്‍ നിന്ന് ലോകം മുഴുവന്‍ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ആദ്യം മുതല്‍ ഈ മഹാമാരി സമയത്ത് ചൈനീസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ടെഡ്രോസ് ഗെബ്രയേസസ് ചെയ്തത്. നോവല്‍ കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്ന് ട്വീറ്റ് ചെയ്തതുമുതല് വായുവിലൂടെ പകരില്ല എന്ന് കടുംപിടിത്തം നടത്തിയതുവരെ ലോകം മുഴുവന്‍ ഈ രോഗം വ്യാപിക്കാന്‍ കാരണമാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് പരസ്യമായി ഈ വിവരങ്ങള്‍ പറഞ്ഞിരുന്നു.
ബ്രിട്ടീഷ് എം പിമാരോടു നടന്ന ഒരു കൂടിക്കാഴ്ചയിലാണ് മൈക്ക് പോംപിയോ ഇത് പറഞ്ഞത്. ബ്രിട്ടീഷ് ദിനപ്പത്രമായ ടൈംസ് ആണ് ഈ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.ബ്രിട്ടനില്‍ ഇത്രയധികം ജനങ്ങള്‍ കൊല്ലപ്പെട്ടത് ലോകാരോഗ്യസംഘടന കാരണമാണ് എന്നദ്ദേഹം സൂചിപ്പിച്ചു. ലോകാരോഗ്യസംഘടനാ തലവന്റെ ചൈനീസ് ബന്ധങ്ങളെക്കുറിച്ച് അതിശക്തമായ രഹസ്യാന്വേഷണ വിവരങ്ങള്‍ അമേരിക്കക്ക് ലഭിച്ചിട്ടുണ്ട് എന്ന് മൈക്ക് പോംപിയോ ബ്രിട്ടീഷ് എംപിമാരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ചൈന കൊറോണ മഹാമാരിയുടെ സാഹചര്യത്തെ ചൂഷണം ചെയ്യുകയാണെന്ന് മൈക്ക് പോംപിയോ നേരത്തേ പറഞ്ഞിരുന്നു. ചൈനയുടെ സാമ്പത്തിക വിപുലീകരണ അജണ്ടയ്ക്കെതിരെ ലോകം മുഴുവന്‍ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇതോടോപ്പം തെക്കന്‍ ചൈന കടലിലും ഇന്ത്യയിലും ചൈന നടത്തുന്ന കടന്നുകയറ്റങ്ങള്‍ അതിശക്തമായി ചെറുക്കണമെന്നും മൈക്ക് പോംപിയോ പറഞ്ഞു. ഇന്ത്യയ്ക്കെതിരേ ചൈനയുടെ കടക്കു കയറ്റങ്ങള്‍ മറ്റൊരു അന്താരാഷ്ട്രവേദിയില്‍ അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് തന്നെ തുറന്ന് സമ്മതിച്ചത് വലിയ നയതന്ത്രവിജയമായാണ് പ്രതിരോധവിധഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post