ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിൽപ്പെട്ട് മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരോടാണ് സംഭവത്തിൽ പുടിൻ അനുശോചനമറിയിച്ചത്.പ്രളയത്തിൽ നഷ്ട്ടങ്ങൾ സംഭവിച്ചവരെല്ലാം എത്രയും പെട്ടെന്ന് പഴയ നിലയിലേക്ക് തിരികെയെത്തട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ആസാമിലെ പ്രളയത്തിൽ രണ്ടുപേർ കൂടി മരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.ബിഹാറിലും പ്രളയം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.ബീഹാറിൽ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 19 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post