ഡൽഹി : തലസ്ഥാനത്ത് പോലീസിന്റെ കർശനമായ മയക്കുമരുന്ന് വേട്ട.സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ വെള്ളിയാഴ്ച നടന്ന റെയ്ഡിൽ പോലീസ് പിടിച്ചെടുത്തത് എട്ടു കിലോ ഹെറോയിനാണ്.അന്താരാഷ്ട്രവിപണിയിൽ 40 കോടി വിലമതിക്കുന്നതാണ് ഇത്.
കാറിനുള്ളിൽ ഹെറോയിൻ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
വാഹനത്തിനുള്ളിൽ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. വാഹനത്തിലുണ്ടായിരുന്ന മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് ഇഷാഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഡൽഹിയിലുള്ള നിസാം എന്നാൽ ഒരാൾക്ക് കൈമാറാനാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്.പോലീസ് കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post