ന്യൂഡൽഹി : രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഗുജറാത്തിന്റെ ആശയങ്ങൾ രാഹുൽ ഗാന്ധി തന്റേതായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിക്കെതിരെ വിജയ് രൂപാനി പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്. “ഒരു ജില്ല ഒരു ഉൽപ്പന്നം” പദ്ധതി നടപ്പിലാക്കാനുള്ള ഹിമാചൽ പ്രദേശിന്റെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയും ട്വീറ്റിൽ കുറച്ചു നാളുകൾക്കു മുമ്പ് രാഹുൽ ഗാന്ധി ഇക്കാര്യം നിർദ്ദേശിച്ചിരുന്നുവെന്നും അവകാശപ്പെട്ടിരുന്നു.ഇതിനെതിരെയാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെത്തിയത്.
ഗുജറാത്തിന്റെ ആശയങ്ങൾ അതേപടി പകർത്തി തന്റേതാണെന്ന രീതിയിൽ ചിത്രീകരിച്ചാൽ അതിനർത്ഥം താങ്കൾ മിടുക്കനാണെന്നല്ല, താങ്കൾക്ക് എന്തിനെയെങ്കിലും കുറിച്ചുള്ള വിവരങ്ങൾ അറിയുമോയെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട് എന്നാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി റീട്വീറ്റ് ചെയ്തത്.ഈ ട്വീറ്റിനൊപ്പം ഗുജറാത്തിന്റെ മുൻ മുഖ്യമന്ത്രിയായ അനന്തിബെൻ പട്ടേൽ “ഒരു ജില്ല ഒരു ഉൽപ്പന്നം” പദ്ധതി നടപ്പിലാക്കണമെന്ന ആശയം 2016-ൽ ട്വീറ്റ് ചെയ്തതിന്റെ സ്ക്രീൻഷോട്ടും വിജയ് രൂപാനി ചേർത്തിട്ടുണ്ട്.
Discussion about this post